logo

Tel No. (+0091) 466 2239 339 | 9048758147

showcase image


സ്ത്രീ ശാക്തീകരണത്തിലൂടെ മാതൃകാ വനിതയും സന്തുഷ്ട കുടുംബവും ഖുര്‍ആന്‍ വിശേഷിപ്പിച്ച ഉത്തമ സമൂഹവും സൃഷ്ടിച്ചെടുക്കുക എന്ന മഹത്തായ ലക്ഷ്യക്കോടെ പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ തുടക്കം കുറിച്ച മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമാണ് ദാറുല്‍ അന്‍വാര്‍ വഫിയ്യ കോളേജ്. വഫിയ്യ കോളേജില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥിനികള്‍ക്കും മികച്ച താമസ സൗകര്യവും വിദ്യാഭ്യാസവും പ്രാഥമിക ചികിത്സയും അതില്‍ അനാഥകളും അഗതികളുമായ 10 വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷണവും സൗജന്യമായാണ് നല്‍കുന്നത്. ആയതിനാല്‍ പ്രസ്തുത കുട്ടികളുടെ ദൈനംദിന ചിലവുകളിലേക്ക് സംഭാവനകള്‍ നല്‍കിയും ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തും സ്ഥാപനത്തെ സഹായിക്കണമെന്ന് എല്ലാ ഉദാരമതികളോടും സവിനയം അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ സംഭാവനകള്‍ അല്ലാഹു സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ ആമീന്‍.

ദാറുല്‍ അന്‍വാര്‍ വഫിയ്യ കോളേജ് വിദ്യാഭ്യാസ - ഭക്ഷണ നിരക്ക്

വിദ്യാഭ്യാസം (ഒരു കുട്ടിക്ക്) 1500 (ഒരുമാസം) 18000 (ഒരു വര്‍ഷം)

ഭക്ഷണം (ഒരു കുട്ടിക്ക്) 100 (ഒരു ദിവസം) 3000 (ഒരു മാസം) 33,000 (ഒരു വര്‍ഷം)

തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്

showcase image


പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ഖുര്‍ആനിക ദഅ്‌വത്തിലൂടെ ഉത്തമ സമൂഹ സൃഷ്ടിപ്പ് ലക്ഷ്യംവെച്ച് തുടക്കം കുറിച്ച സ്ഥാപനമാണ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്. അള്ളാഹുവിന്റെ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കുന്ന കുട്ടികളുടെ താമസവും സ്‌കൂള്‍ പഠനവും ഭക്ഷണവും തികച്ചും സൗജന്യമായാണ് നല്‍കുന്നത്.

showcase image


സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

showcase image

ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന് കീഴില്‍ മേഖലയിലെ വിദ്യാര്‍ത്ഥികളെ ഭൗതിക വിദ്യാഭ്യാസ രംഗത്തുകൂടി ഉന്നതിയിലെത്തിക്കുന്ന സ്ഥാപനമാണ് സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. അധ്യാപകരായ 30 ജീവനക്കാരും അനധ്യാപകരായ 6 ജീവനക്കാരും ഉള്‍പ്പടെ 36 ജീവനക്കാര്‍ സേവനം ചെയ്യുകയും കേരള സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു വരുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ 7 കൂടിയ ക്ലാസുകളിലായി 800ഓളം കുട്ടികള്‍ (2017-18 വര്‍ഷത്തില്‍) ഇസ്‌ലാമിക ചിട്ടയോടെ പഠനം നടത്തി വരുന്നു.


ദാറുല്‍ അന്‍വാര്‍ വിമണ്‍സ് കോളേജ്


തിരുവേഗപ്പുറ, മുതുതല, പരുതൂര്‍ എന്നാ മൂന്ന് പഞ്ചായത്തുകളും പരിസര പ്രദേശങ്ങളും ഉള്‍കൊള്ളുന്ന പള്ളിപ്പുറം മേഖലയിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ പുരോഗതി ലക്ഷ്യം വെച്ച് തികഞ്ഞ അച്ചടക്കത്തോടെ ബഹുമാന ആദരവുകളും ബന്ധങ്ങളും കാത്ത് സൂക്ഷിക്കുന്ന ഒരു നവ സമൂഹ സൃഷ്ടിപ്പ് വിഭാവനം ചെയ്യുകയും ഒരു ഉത്തമ കുടുംബിനിയെ വാര്‍ത്തെടുക്കുന്നതിനും വേണ്ടി തുടക്കം കുറിച്ച സ്ഥാപനമാണ് ദാറുല്‍ അന്‍വാര്‍ വിമണ്‍സ് കോളേജ്. പ്ലസ് വണ്‍, പ്ലസ് ടു (ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്) ബിരുദത്തില്‍ BA സോഷ്യോളജി, ഇംഗ്ലീഷ്, പ്രീപ്രൈമറി ടി.ടി.സി, മതകീയ പുരോഗതിക്കായി മോറല്‍ സ്റ്റഡീസ്, കര്‍മ ശാസ്ത്രം, തസവ്വുഫ്, പ്രീമാരിറ്റല്‍ കോഴ്‌സ്, തൊഴില്‍ പരിശീലനം, കമ്പ്യൂട്ടര്‍ പഠനം, വ്യക്തിത്വ വികസന ക്ലാസുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വിമണ്‍സ് കോളേജിന്റെ പാഠ്യപദ്ധതി. നിലവില്‍ 9 ക്ലാസുകളിലായി 250 പെണ്‍കുട്ടികളാണ് (2017-18 വര്‍ഷത്തില്‍ കോളേജില്‍ പഠനം നടത്തുന്നത്.


showcase image

ദാറുല്‍ അന്‍വാര്‍ ചരിത്ര താളുകളില്‍


2002 ജൂലൈ 27 7.30 PM കൊടപ്പനക്കല്‍ തറവാട്ടില്‍ യോഗം ചേര്‍ന്ന് പ്രഥമ കമ്മിറ്റിക്ക് രൂപം നല്‍കി

2002 ആഗസ്റ്റ് 25 സ്ഥാപന പ്രചരണ കണ്‍വെന്‍ഷന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം മുല്ലക്കോയ തങ്ങള്‍ തിരുവേഗപ്പുറ സ്ഥാപനത്തിന് ദാറുല്‍ അന്‍വാര്‍ എന്ന നാമകരണം ചെയ്തു

2003 മാര്‍ച്ച് 27,28,29 ബാലികാ അനാഥ അഗതി മന്ദിരം ഉദ്ഘാടനം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പാണക്കാട്

2003 നവംബര്‍ 14 മദ്‌റസ കെട്ടിട ഉദ്ഘാടനവും ദുആ സമ്മേളന ഉദ്ഘാടനവും സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സാന്നിധ്യം: സി. കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കര, വി.പി സൈദ് മുഹമ്മദ് നിസാമി, അബ്ദുറസാഖ് ബുസ്താനി കോഴിക്കോട് p>

2004 ഏപ്രില്‍ 8 തൊഴില്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

2004 മെയ് 14,15,16 ഒാം വാര്‍ഷികം

2004 ജൂലൈ 5 കമ്പ്യൂട്ടര്‍ സെന്റര്‍ ഉദ്ഘാടനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

2005 മെയ് 4 രണ്ടാം വാര്‍ഷികം

2005 ജൂണ്‍ 1 സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉദ്ഘാടനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

2006 മെയ് 27 മൂന്നാം വാര്‍ഷികം

2007 നവംബര്‍ 17 കെട്ടിട ശിലാസ്ഥാപനം സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍

2008 ഏപ്രില്‍ 30, മെയ് 1,2,3,4 അഞ്ചാം വാര്‍ഷികം

2008 ഒക്ടോബര്‍ 22 ഹജ്ജ് പഠനക്ലാസും പുതിയ കെട്ടിടത്തിന്റെ കട്ടിലവെപ്പും

2009 മെയ് 23,24 ആറാം വാര്‍ഷികവും കെട്ടിട ഘാടനവും

2010 ഫെബ്രുവരി 08 സൈറ്റ് മസ്ജിദ് വിപുലീകരണ പ്രവര്‍ത്തനത്തിന്റെ ശിലാസ്ഥാപനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

2010 മെയ് 15 സമൂഹ വിവാഹം

2011 ജൂണ്‍ 3 സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധനം ഉദ്ഘാടനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

2011 ജൂലൈ 6 ദാറുല്‍ അന്‍വാര്‍ വിമന്‍സ് കോളേജ് ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

2012 ഏപ്രില്‍ 30 കുളമുക്കിലെ നിസ്്കാര പള്ളിയുടെ ശിലാസ്ഥാപനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

2012 സെപ്തംബര്‍ 10 സൈറ്റ് മസ്ജിദ് വിപുലീകരണ പ്രവര്‍ത്തന ഉദ്ഘാടനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു

2013 മാര്‍ച്ച് 8 കുളമുക്ക് നിസ്‌കാര പള്ളിസയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

2014 ജൂണ്‍ 25 സൈറ്റ് മസ്ജിദ് ഉദ്ഘാടനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു

2015 മെയ് 27 സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഫണ്ട് ഉദ്ഘാടനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

2015 ജൂണ്‍ 4 സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അംഗീകാര പ്രഖ്യാപനം അഡ്വ. വി.ടി ബല്‍റാം എം.എല്‍.എ

2015 ഓഗസ്റ്റ് 10 സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തന ഉദ്ഘാടനം

2015 നവംബര്‍ 13,14 പന്ത്രണ്ടാം വാര്‍ഷികം നൗഷാദ് ബാഖവിയുടെ പ്രഭാഷണം

2016 മെയ് 5 ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ രൂപീകരണവും റഹ്്മത്തുള്ള ഖാസിമിയുടെ മാസാന്ത ഖുര്‍ആന്‍ പ്രഭാഷണവും ഉദ്ഘാടനം

2016 ജൂണ്‍ 3 തഹ്ഫീലുല്‍ ഖുര്‍ആന്‍ കോളേജ് ഉദ്ഘാടനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

2016 ഡിസംബര്‍ 18,19 നൗഷാദ് ബാഖവിയുടെ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം

2017 ജൂണ്‍ 17 സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സൗധത്തിന്റെയും വഫിയ്യ കോളേജിന്റെയും ഉദ്ഘാടനം