Welcome to Darul Anwar Islamic Complex

+91 9048758147
image

ദാറുല്‍ അന്‍ വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്, പള്ളിപ്പുറം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കില്‍ പള്ളിപ്പുറം മൂന്നു മൂലയില്‍ ബഹു. പാറോത്തൊടി കുഞ്ഞാപ്പു ഹാജിയും ഭാര്യയും ചേര്‍ന്ന് അനാഥ അഗതി മന്ദിരം ഉള്‍പ്പെടെയുള്ള മതഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിനു വേണ്ടി വഖഫ് ചെയ്ത സ്ഥലത്ത് തുടക്കം കുറിച്ച മഹത്തായ സ്ഥാപനമാണ് പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്.
മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഇതിന് ദാറുല്‍ അന്‍വാര്‍ എന്ന് നാമകരണം ചെയ്തത്. ബഹു. മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രഥമ പ്രസിഡണ്ട് ആയിരുന്ന ഈ സ്ഥാപനം ഇപ്പോള്‍ ബഹു. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ 40 അംഗ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

മര്‍ഹും കുഞ്ഞാപ്പു ഹാജി വഖ്ഫായി നല്‍കിയ 4 ഏക്കര്‍ 63 സെന്റ് സ്ഥലത്തിനു പുറമേ 9 ഘട്ടങ്ങളിലായി കമ്മിറ്റി വില കൊടുത്ത് വാങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ 6 ഏക്കര്‍ 79 സെന്റ് സ്ഥലവും 8 കെട്ടിടങ്ങളും 4 വാഹനങ്ങളും ഇന്ന് കോംപ്ലക്‌സിന്റെ കീഴിലുണ്ട്.

ഉദ്ദേശ്യ ലക്ഷ്യങ്ങള്‍

അനാഥ അഗതി മന്ദിരം, മതഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുക, അനാഥകളും അഗതികളുമായ ബാലിക ബാലന്മാരെ സംരക്ഷിക്കുകയും അവര്‍ക്ക് മതപരവും ഭൗതികവുമായ വിദ്യാഭ്യാസവും മറ്റു സാങ്കേതികവും തൊഴില്‍പരവുമായ വിദ്യാഭ്യാസവും പരിശീലനവും നല്‍കുക, ഇസ്‌ലാമിക നിയമങ്ങള്‍ക്ക് അനുസൃതമായി സമൂഹത്തിന്റെ വൈജ്ഞാനികവും സാംസ്‌കാരികവുമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നിവയാണ് പ്രധാന ഉദ്ദേശ്യ ലക്ഷ്യങ്ങള്‍.

Administrative Team