Welcome to Darul Anwar Islamic Complex

+91 9048758147
image
ബാലിക അനാഥ അഗതി മന്ദിരം

മര്‍ഹും പി.ടി കുഞ്ഞാപ്പു ഹാജി വഖ്ഫ് ചെയ്ത സ്ഥലത്തുള്ള അദ്ദേഹം താമസിച്ചിരുന്ന വീട് വികസിപ്പിച്ച് 43 ബാലികമാര്‍ക്ക് പ്രവേശനം നല്‍കി 2003 മാര്‍ച്ച് 29ന് മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ബാലിക അനാഥ അഗതി മന്ദിരത്തില്‍ താമസിച്ച് പഠനം നടത്തുന്ന ബാലികമാര്‍ക്ക് ഭക്ഷണം, വസ്ത്രം, മതഭൗതിക സാങ്കേതിക വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍ പരിശീലനം, പ്രത്യേക ട്യൂഷന്‍ എന്നിവ കമ്മിറ്റിയുടെ പൂര്‍ണ്ണ ചെലവില്‍ നല്‍കിവരുന്നു. മര്‍ ഹൂം വാഖിഫ് പി.ടി കുഞ്ഞാപ്പു ഹാജി താമസിച്ചിരുന്ന വീട് പൊളിച്ച് അതിന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ നാമധേയത...

image
ത ഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്

ഖുര്‍ആന്‍ ദഅ്‌വത്തിലൂടെ ഉത്തമ സമൂഹ സൃഷ്ടിപ്പ് ലക്ഷ്യം വെച്ച് 2016 ജൂണ്‍ മൂന്നിന് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ തുടക്കം കുറിച്ച സ്ഥാപനമാണ് ത ഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്. എസ്.എസ്.എല്‍.സി കഴിയുന്നതോടൊപ്പം ഖുര്‍ആന്‍ മനഃപാഠം പൂര്‍ത്തിയാക്കി മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയ വാഫി, ജാമിഅഃ ജൂനിയര്‍, ദഅ്‌വഃ, ശ രീഅത്ത് കോളേജുകളില്‍ ഉപരിപഠനത്തിന് പ്രാപ്തരാക്കുന്ന തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ സ്‌കൂള്‍ പഠനത്തോടൊപ്പം അല്ലാഹുവിന്റെ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന കുട്ടികളുടെ താമസവും ഭക്ഷണവും വിദ്യാഭ...

image
വഫിയ്യ കോളേജ്

സ്ത്രീ ശാക്തീകരണത്തിലൂടെ മാതൃകാ വനിതയും സന്തുഷ്ട കുടുംബവും ഖുര്‍ആന്‍ വിശേഷിപ്പിച്ച ഉത്തമ സമൂഹവും സൃഷ്ടിച്ചെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇകഇ (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജ്‌സ്) യുടെ സംരംഭമായ ടടഘഇ കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് 5 വര്‍ഷത്തെ കോഴ്‌സ് മുഖേന മത ഭൗതിക സമന്വയ വിദ്യാഭ്യാസം നല്‍കുന്ന വഫിയ്യ കോളേജ് 2017 മുതല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്നു. 2022 ല്‍ ഒരു ബാച്ച് പഠനം പൂര്‍ത്തിയാക്കി 26 വഫിയ്യകളെ സമൂഹത്തിന് സമര്‍പ്പ...

image
സഫാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

അതാത് പ്രദേശങ്ങളിലെ മദ്രസ പഠനത്തിന് തടസ്സം വരാതെ പ്രവര്‍ത്തിക്കുകയും കേരള സിലബസനുസരിച്ച് നടന്ന് വരികയും ചെയ്യുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ സഫാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഘഗഏ മുതല്‍ ഢകക കൂടിയ ക്ലാസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇസ്‌ലാമിക ചിട്ടയോടെ കുട്ടികള്‍ പഠനം നടത്തിവരുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനം വലിയ പുരോഗതിയുടെയും മുന്നേറ്റത്തിന്റെയും പാതയിലാണ്.

 

image
വിമന്‍സ് കോളേജ്

തിരുവേഗ പ്പുറ, മുതുതല, പരുതൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളും പരിസരപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന പള്ളിപ്പുറം മേഖലയിലെ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ പുരോഗതി ലക്ഷ്യം വെച്ച് തികഞ്ഞ അച്ചടക്കത്തോടെ ബഹുമാനാദരവുകളും ബന്ധങ്ങളും കാത്തുസൂക്ഷിക്കുന്ന ഒരു നവ സമൂഹ സൃഷ്ടിപ്പ് വിഭാവനം ചെയ്യുകയും ഒരു ഉത്തമ കുടുംബിനിയെ വാര്‍ത്തെടുക്കുന്നതിനും വേണ്ടി തുടക്കം കുറിച്ച സ്ഥാപനമാണ് ദാറുല്‍ അന്‍വാര്‍ വിമന്‍സ് കോളേജ്. +1, +2 ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ്, ഡിഗ്രി ആ.അ സോഷ്യോളജി, ബി.എ ഇംഗ്ലീഷ്, ആ. ഇീാല, പ്രീ പ്രൈമറി ടി.ടി.സി, എം.ടി....