Welcome to Darul Anwar Islamic Complex

+91 9048758147

ഒരു ലഘു പരിചയം
Darul Anwar Islamic Complex

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കില്‍ പള്ളിപ്പുറം മൂന്നു മൂലയില്‍ ബഹു. പാറോത്തൊടി കുഞ്ഞാപ്പു ഹാജിയും ഭാര്യയും ചേര്‍ന്ന് അനാഥ അഗതി മന്ദിരം ഉള്‍പ്പെടെയുള്ള മതഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിനു വേണ്ടി വഖഫ് ചെയ്ത സ്ഥലത്ത് തുടക്കം കുറിച്ച മഹത്തായ സ്ഥാപനമാണ് പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്. മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഇതിന് ദാറുല്‍ അന്‍വാര്‍ എന്ന് നാമകരണം ചെയ്തത്. ബഹു. മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രഥമ പ്രസിഡണ്ട് ആയിരുന്ന ഈ സ്ഥാപനം ഇപ്പോള്‍ ബഹു. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ 40 അംഗ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

read more

Our Institutions

Administrative Team

Message (ഇരുപതാം വാര്‍ഷികം)


മതഭൗതിക വിദ്യാഭ്യാസ നവോത്ഥാന മേഖലകളില്‍ നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ച ദാറുല്‍ അന്‍വര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ഇരുപതാം വാര്‍ഷികം 2023 ജനുവരി മുതല്‍ ഡിസംബര്‍ കൂടി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 20 ഇന പരിപാടികളോടെ നടത്തപ്പെടുകയാണ്. ദാറുല്‍ അന്‍വാറിനും സ്ഥാപനങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുവില്‍ സമൂഹത്തിനും ഗുണമേകുന്ന ചര്‍ച്ചകളും വൈവിധ്യവും ഉപകാരപ്രദവുമായ പരിപാടികളും സംഘടിപ്പിക്കുക, ജടഇ കോച്ചിംഗ് സെന്റര്‍ ആരംഭിക്കുക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക, വനിതകള്‍ക്കിടയിലെ ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ആവിഷ്‌കരിക്കുക, അല്‍ബിര്‍ പ്രീസ്‌കൂള്‍, പണ്ഡിതര്‍ക്കുള്ള റിസര്‍ച്ച് സെന്റര്‍, കുതുബ് ഖാന, ലൈബ്രറി & റീഡിങ് റൂം എന്നിവ ആരംഭിക്കുക, ഹാഫിളുകള്‍ക്ക് മുന്‍ഗണന നല്‍കി ടടഘഇ കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് പട്ടിക്കാട് ജാമിഅ നൂരിയയുടെ ജൂനിയര്‍ കോളേജ് തുടങ്ങുവാന്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം (6500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം) നിര്‍മ്മാണം നടത്തുക എന്നിവയാണ് ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.

- Muhammed Kutty Faizy TK
Gen. Secretary