സ്ത്രീ ശാക്തീകരണത്തിലൂടെ മാതൃകാ വനിതയും സന്തുഷ്ട കുടുംബവും ഖുര്‍ആന്‍ വിശേഷിപ്പിച്ച ഉത്തമ സമൂഹവും സൃഷ്ടിച്ചെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇകഇ (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജ്‌സ്) യുടെ സംരംഭമായ ടടഘഇ കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് 5 വര്‍ഷത്തെ കോഴ്‌സ് മുഖേന മത ഭൗതിക സമന്വയ വിദ്യാഭ്യാസം നല്‍കുന്ന വഫിയ്യ കോളേജ് 2017 മുതല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്നു. 2022 ല്‍ ഒരു ബാച്ച് പഠനം പൂര്‍ത്തിയാക്കി 26 വഫിയ്യകളെ സമൂഹത്തിന് സമര്‍പ്പിക്കുകയും അവര്‍ വിവിധ മേഖല കളില്‍ സേവനം ചെയ്ത് വരികയും ചെയ്യുന്നു.