തിരുവേഗ പ്പുറ, മുതുതല, പരുതൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളും പരിസരപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന പള്ളിപ്പുറം മേഖലയിലെ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ പുരോഗതി ലക്ഷ്യം വെച്ച് തികഞ്ഞ അച്ചടക്കത്തോടെ ബഹുമാനാദരവുകളും ബന്ധങ്ങളും കാത്തുസൂക്ഷിക്കുന്ന ഒരു നവ സമൂഹ സൃഷ്ടിപ്പ് വിഭാവനം ചെയ്യുകയും ഒരു ഉത്തമ കുടുംബിനിയെ വാര്‍ത്തെടുക്കുന്നതിനും വേണ്ടി തുടക്കം കുറിച്ച സ്ഥാപനമാണ് ദാറുല്‍ അന്‍വാര്‍ വിമന്‍സ് കോളേജ്. +1, +2 ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ്, ഡിഗ്രി ആ.അ സോഷ്യോളജി, ബി.എ ഇംഗ്ലീഷ്, ആ. ഇീാല, പ്രീ പ്രൈമറി ടി.ടി.സി, എം.ടി.ടി.സി മതകീയ പുരോഗതിക്കായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഫാളില, ഫളീല, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഇഋജഋഠ അംഗീകൃത സര്‍ട്ടിഫിക്കറ്റോടുകൂടിയ ഇസ്ലാമിക് ഡിപ്ലോമ, പ്രീമാരിറ്റല്‍ കോഴ്‌സ്, തൊഴില്‍ പരിശീലനം, സര്‍ട്ടിഫിക്കറ്റോട് കൂടിയുള്ള കമ്പ്യൂട്ടര്‍ പഠനം, വ്യക്തിത്വ വികസന ക്ലാസുകള്‍, പാഠ്യേതര പ്രവര്‍ത്ത നങ്ങള്‍, എന്നിവ ഉള്‍പ്പെടുന്നതാണ് വിമന്‍സ് കോളേജിലെ പാഠ്യപദ്ധതി. തികഞ്ഞ അച്ചട ക്കം, പെണ്‍കുട്ടികള്‍ക്ക് സുരക്ഷിത കലാലയം, മികച്ച അധ്യാപകരുടെ സേവനം, ധാര്‍മികതയില്‍ ഊന്നിയ വിദ്യാഭ്യാസം, പ്രസംഗം തൂലിക തുടങ്ങിയവയില്‍ പരിജ്ഞാനവും പരിശീലനവും എന്നിവ ദാറുല്‍ അന്‍വാര്‍ വിമന്‍സ് കോളേജിന്റെ പ്രത്യേകതകളാണ്.