മര്‍ഹും പി.ടി കുഞ്ഞാപ്പു ഹാജി വഖ്ഫ് ചെയ്ത സ്ഥലത്തുള്ള അദ്ദേഹം താമസിച്ചിരുന്ന വീട് വികസിപ്പിച്ച് 43 ബാലികമാര്‍ക്ക് പ്രവേശനം നല്‍കി 2003 മാര്‍ച്ച് 29ന് മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ബാലിക അനാഥ അഗതി മന്ദിരത്തില്‍ താമസിച്ച് പഠനം നടത്തുന്ന ബാലികമാര്‍ക്ക് ഭക്ഷണം, വസ്ത്രം, മതഭൗതിക സാങ്കേതിക വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍ പരിശീലനം, പ്രത്യേക ട്യൂഷന്‍ എന്നിവ കമ്മിറ്റിയുടെ പൂര്‍ണ്ണ ചെലവില്‍ നല്‍കിവരുന്നു. മര്‍ ഹൂം വാഖിഫ് പി.ടി കുഞ്ഞാപ്പു ഹാജി താമസിച്ചിരുന്ന വീട് പൊളിച്ച് അതിന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ നാമധേയത്തില്‍ നിര്‍മ്മിച്ച കുഞ്ഞാപ്പു ഹാജി സ്മാരക സൗധത്തിലാണ് ഇപ്പോള്‍ ബാലിക അനാഥ അഗതിമന്ദിരം പ്രവര്‍ത്തിച്ചു വരുന്നത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരവും നേടിയിട്ടുണ്ട്.
എസ്.എസ്.എല്‍.സി ക്ക് ശേഷം യോഗ്യത അടിസ്ഥാനമാക്കി കമ്മിറ്റിക്ക് കീഴിലുള്ള വഫിയ്യ കോളേജിലോ വുമണ്‍സ് കോളേജിലോ തുടര്‍ പഠനത്തിന് അവസരം നല്‍കുന്നു. വുമണ്‍സ് കോളേജില്‍ തുടര്‍പഠനം നടത്തുന്നവര്‍ക്ക് പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി, പ്രീ പ്രൈമറി ടി.ടി.സി, എം.ടി.ടി.സി മതപരമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഫാളില, ഫളീല എന്നീ കോഴ്‌സുകള്‍ക്കും പഠിക്കാന്‍ അവസരം നല്‍കുന്നു. തുടര്‍പഠനത്തിനുശേഷം വിവാഹിതരാകുന്നവര്‍ക്ക് കഴിയുന്ന സാമ്പത്തിക സഹായവും ചെയ്തു വരുന്നു.