ഖുര്‍ആന്‍ ദഅ്‌വത്തിലൂടെ ഉത്തമ സമൂഹ സൃഷ്ടിപ്പ് ലക്ഷ്യം വെച്ച് 2016 ജൂണ്‍ മൂന്നിന് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ തുടക്കം കുറിച്ച സ്ഥാപനമാണ് ത ഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്. എസ്.എസ്.എല്‍.സി കഴിയുന്നതോടൊപ്പം ഖുര്‍ആന്‍ മനഃപാഠം പൂര്‍ത്തിയാക്കി മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയ വാഫി, ജാമിഅഃ ജൂനിയര്‍, ദഅ്‌വഃ, ശ രീഅത്ത് കോളേജുകളില്‍ ഉപരിപഠനത്തിന് പ്രാപ്തരാക്കുന്ന തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ സ്‌കൂള്‍ പഠനത്തോടൊപ്പം അല്ലാഹുവിന്റെ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന കുട്ടികളുടെ താമസവും ഭക്ഷണവും വിദ്യാഭ്യാസവും തികച്ചും സൗജന്യമായാണ് നല്‍കുന്നത്.
ഖുര്‍ആന്‍ ഹിഫ്‌ള് പൂര്‍ത്തീകരിച്ച ശേഷം നിലവില്‍ തുടര്‍ പഠനത്തിന് മറ്റു സ്ഥാപനങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഒഴിവാക്കി ഉപരിപഠനം സ്ഥാപനത്തില്‍ തന്നെ നല്‍കുവാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മിറ്റി തുടക്കം കുറിച്ചിരിക്കുകയാണ്.